ജമ്മു കശ്മീർ : പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. നൗവ്ദാല്‍ പ്രദേശത്തെ സിആര്‍പിഎഫ് 180 ബറ്റാലിയന് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ക്യാമ്പിന്റെ മതിലിനു പുറത്താണ് ഗ്രനേഡുകള്‍ പതിച്ചത്. ആക്രമണം നടത്തിയ ശേഷം ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ആക്രമണം നടത്തിയ ഭീകരര്‍ക്കായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News