ഹൈദരാബാദ്:കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും ഉണ്ടായ വിവിധ അപകടങ്ങളെ തുടർന്ന് തെലുങ്കാനയിൽ മരണം ഏറുകയാണ്.1350 കോടിയുടെ അടിയന്തര ധനസഹായം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്.ഹൈദരാബാദിൽ മാത്രം മുപ്പതിലധികം പേർ മരിച്ചു.64 ദുരിതാശ്വാസ ക്യാമ്പുകളിലായി 44,000 പേർ കഴിയുന്നുണ്ട്.
ഇതിനിടെ കോവിഡ് രോഗബാധ രക്ഷാപ്രവർത്തനങ്ങൾക്കും തടസമാകുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.ഒരു നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഹൈദരാബാദ് നഗരത്തിൽ 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News