26.5 C
Kottayam
Thursday, April 25, 2024

സര്‍ക്കാരിനെതിരായ നിരാഹാര സമരത്തില്‍ നിന്ന് എം. സ്വരാജ് എം.എല്‍.എ പിന്മാറി

Must read

കൊച്ചി: സര്‍ക്കാരിനെതിരായ നിരാഹാര സമരത്തില്‍ നിന്ന് ഭരണകക്ഷി എം.എല്‍.എയായ എം. സ്വരാജ് പിന്മാറി. മരട് നഗരസഭയില്‍ കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ ജലവകുപ്പ് പണം കൈമാറാത്തതില്‍ പ്രതിഷേധിച്ചായിരിന്നു സ്വരാജ് നിരാഹാരം സമരം പ്രഖ്യാപിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ട് തുക കൈമാറിയ സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സ്വരാജ് വിശദീകരിച്ചു.

മണ്ഡലത്തിലെ പല പ്രധാന റോഡുകളും കുത്തി പൊളിച്ച് കുടിവെള്ള പൈപ്പിട്ടതിന് ശേഷം അവ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതില്‍ ജലവകുപ്പ് കാണിച്ച അലംഭാവം കാണിച്ചിരിന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയെ നിരാഹരത്തിനൊരുങ്ങിയത്. റോഡ് നന്നാക്കാന്‍ മരട് നഗരസഭയ്ക്ക് പണം കൈമാറേണ്ട ജലവകുപ്പ് പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പരിഹരിക്കാത്ത പക്ഷം ഈ മാസം പത്ത് മുതല്‍ തിരുവനന്തപുരത്തെ ജലവകുപ്പിന്റെ ആസ്ഥാനത്ത് നിരാഹാര സമരം ഇരിക്കാനായിരുന്നു തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week