ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടേയും പാസ്‌പോര്‍ട്ടും 2 ലക്ഷം രൂപയും കണ്ടെടുത്തു. ഇരുവരും ബംഗളൂരുവിലെത്തിയത് കാറിലാണ്. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്‌പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
സ്വപ്‌ന സുരേഷും സന്ദീപ് നായരും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നു : പുറത്തുവരുന്നത് കൂടുതല്‍ വിവരങ്ങള്‍.പിടിയിലാകുമ്പോള്‍ സ്വപ്‌ന പര്‍ദയാണ് ധരിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ സ്വപ്നയെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാകില്ല. ഇതിനൊപ്പം ഹെയര്‍ സ്‌റ്റൈലും മാറ്റി. മുഖം പര്‍ദയില്‍ ഒളിപ്പിച്ചായിരുന്നു ബംഗളൂരുവിലേക്കുള്ള യാത്ര. എങ്ങനേയും രാജ്യം വിടാനായിരുന്നു പദ്ധതി. സന്ദീപ് നായരും ലുക്ക് മാറ്റി. മുടി വെട്ടിയും മീശയെടുത്തും എന്‍ഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല. ഇതോടെ ഇരുവരും കുടുങ്ങി.
സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വരുകയായിരുന്നു. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപിന്റെ നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ സ്വപ്നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.