എന്‍.എസ്.എസിന്റെ ശരിദൂരം യു.ഡി.എഫിനുള്ള പിന്തുണയായിരുന്നില്ല ജി.സുകുമാരന്‍ നായര്‍,തെറ്റു ചെയ്‌തെന്ന് തോന്നുന്നില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

കോട്ടയം:വട്ടിയൂര്‍ക്കാവിലെ വി.കെപ്രശാന്തിന്റെ ജയം യു.ഡി.എഫിനേക്കാള്‍ വലിയ തലവേദന സൃഷ്ടിച്ചിരിയ്ക്കുന്നത് എന്‍.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കാണ്.നായര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍. ശരിദൂരമെന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എന്‍.എസ്.എസ് പര്യപിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകമാരന്‍ നായര്‍ക്ക് നേരിടേണ്ടി വരുന്നത്.

ഒടുവില്‍ വിഷയത്തില്‍ പരസ്യപ്രസ്തവനയും സുകുമാരന്‍ നായര്‍ക്ക് എടുക്കേണ്ടി വന്നു.എന്‍എസ്എസ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ എന്‍എസ്എസ് വോട്ട് ചോദിച്ചിട്ടില്ലെന്നും എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങളില്‍ എന്‍എസ്എസ് യുഡിഎഫ് അനുകൂല നിലപാട് എടുത്തെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുന്‍പ് സ്വീകരിച്ച സമദൂരം എന്ന നയത്തിന് പകരം ശരിദൂരം എടുക്കണമെന്നാണ് എന്‍എസ്എസ് പരസ്യമായി ആവശ്യപ്പെട്ടത്.

Loading...

അതിനാല്‍ തന്നെ ശരിദൂരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള ചില എന്‍എസ്എസ് അംഗങ്ങള്‍ അവര്‍ക്ക് വിശ്വാസമുള്ള രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.എന്നാല്‍ വട്ടിയൂര്‍കാവില്‍ ഇത്തരത്തില്‍ കോണ്‍ഗ്രസ് അനുഭാവമുള്ള കരയോഗം അംഗങ്ങള്‍ നടത്തിയ വീട് സന്ദര്‍ശനവും പ്രചാരണവുമാണ് വാര്‍ത്തകളില്‍ വന്നത്. ബാക്കി രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: