30.6 C
Kottayam
Friday, April 19, 2024

കാസര്‍ഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണു; അധ്യാപകന് പരിക്ക്

Must read

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണു. സംസ്‌കൃതോത്സവം നടക്കുന്നതിനിടെ കൊളത്തൂര്‍ ഗവ ഹൈസ്‌കൂളിലെ വേദിയാണ് തകര്‍ന്നു വീണത്. കൊളത്തൂര്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതിനിടെയാണ് വേദി തകര്‍ന്നുവീണത്.

ഇതൊടൊപ്പം സദസിനായി തയ്യാറാക്കിയ പന്തലും തകര്‍ന്നു വീണു. അപകടത്തില്‍ അധ്യാപകരില്‍ ഒരാള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പന്തലില്‍ ഉണ്ടായിരുന്നവര്‍ അപകട സാധ്യത മനസിലാക്കി ഓടിരക്ഷപ്പെട്ടതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week