27.7 C
Kottayam
Thursday, March 28, 2024

ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയതായി രേഖകള്‍

Must read

തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്ന് രേഖകള്‍. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തിയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ശമ്പളത്തിലാണ് നിയമനം നടത്തിയത്. ഇതോടൊപ്പം ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വര്‍ധിപ്പിച്ചു നല്‍കി. പ്രകടനം വിലയിരുത്തിയാകണം ശമ്പള വര്‍ധനവെന്ന ചട്ടം ലംഘിച്ചായിരുന്നു ഇത്.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. മന്ത്രിസഭായോഗത്തിനയച്ച സി3/254/2018 എന്ന തൊഴില്‍ വകുപ്പിന്റെ ഫയല്‍ ഇതു വ്യക്തമാക്കുന്നു. എന്നാല്‍ പുതിയതായി 2018 ഫെബ്രുവരിയില്‍ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്ക് ശ്രീറാംവെങ്കിട്ടരാമന്‍ ശമ്പളമായി നല്‍കിയത് 1,30,000 രൂപയായിരുന്നു. അതായത് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളത്തിന്റെ ഇരട്ടിയോളം തുക. ഇതിനു പുറമെ പരസ്യത്തിലൊന്നുമില്ലാതിരുന്ന കാറും മൊബൈല്‍ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകള്‍ വ്യക്തമാക്കുന്നു.

ഇതിനു പിന്നാലെയാണ് സ്വന്തം പി.എ ആയിരുന്ന ജിജിമോന് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ 13,000 രൂപ ശമ്പളവര്‍ധന നല്‍കി. ഇതു ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week