തിരുവനന്തപുരം:വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക്. കേസിലെ രണ്ടാം പ്രതിയായ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത് ഇടപെട്ടവരും സ്വപ്നയ്ക്ക് സഹായം ചെയ്തുവരുമായ വമ്പന്‍മാര്‍ വൈകാതെ കുടുങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്വപ്നയുമായി നടത്തിയ രഹസ്യ ഇടപാടുകളുടെയും മറ്റും വീഡിയോ അവര്‍ അറിയാതെ തന്നെ സ്വപ്‌ന റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.
എന്‍ ഐ എ സ്വപ്‌നയില്‍ നിന്നും ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍(ഡി വി ആര്‍) പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുള്ള നിര്‍ണ്ണായക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. വീഡിയോയില്‍ യുഎഇ അറ്റാഷേ മുതല്‍ ഉന്നതര്‍ വരെ കുടുങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ ഇന്നലെ ശിവശങ്കരനെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.< വീണ്ടും ചോദ്യം ചെയ്യുമോയെന്ന് വ്യക്തമല്ല.