സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ട്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബി.സി.സി.ഐ പ്രസിഡണ്ടാകും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ഭാരവാഹികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി.ഈ മാസം 23 ന് നടക്കുന്ന ബി.സി.സി തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്.നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായ ഗാംഗുലിയ്‌ക്കെതിരെ  മറ്റാരും പത്രിക സമര്‍പ്പിയ്ക്കില്ലെന്നാണ് സൂചന.2020 വരെയാവും ഗാംഗുലിയുടെ കാലാവധി. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാവുന്നതിനും ധാരണയായിട്ടുണ്ട്.കെ.സി.എ പ്രതിനിധിയ്ക്കും ഭരണസമിതിയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.