26.2 C
Kottayam
Wednesday, April 17, 2024

പ്രിയതമയ്ക്ക് അന്ത്യചുംബനം നല്‍കാന്‍ സജീവനെത്തി; സൗമ്യയുടെ സംസ്‌കാരം ഇന്ന്

Must read

ആലപ്പുഴ: സഹപ്രവര്‍ത്തകന്റെ ക്രൂരതയ്ക്കിരയായി കത്തിയമര്‍ന്ന വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ ലിബിയയില്‍ നിന്ന് ഇന്നലെ രാത്രിയോടെ നാട്ടിലെത്തിയിട്ടുണ്ട്.

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകുന്നത്. കേസിലെ പ്രതിയായ അജാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അജാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

പ്രതി മരിച്ചെങ്കിലും കൊലപാതകക്കേസിലെ അന്വേഷണം തുടരും. ക്രിമിനല്‍ കേസുകളിലെ പ്രതി മരണപ്പെട്ടാല്‍ കോടതിയില്‍ വിശദമായ കുറ്റപത്രം സാധാരണയായി നല്‍കാറില്ല. അതേസമയം പ്രതിയുടെ മരണവും കേസിന്റെ സാഹചര്യവും വ്യക്തമാക്കി കോടതിയില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കും. ഈ മാസം 15നാണ് മുന്‍ സഹപ്രവര്‍ത്തകനായ അജാസ് സൗമ്യയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week