വലയസൂര്യഗ്രഹണം ഡിസംബര്‍ 26 ന്,അപൂര്‍വ്വ പ്രതിഭാസം ദൃശ്യമാകുന്നത് കേരളത്തില്‍ ഇവിടെ

കൊച്ചി: ശാസ്ത്രലോകത്തിന് കൗതുകവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന വലയസൂര്യഗ്രഹണംഡിസംബര്‍ 26ന്.അപൂര്‍വ്വമായ പ്രതിഭാസം ലോകത്ത് തന്നെ ഏറ്റവും നന്നായി കാണാനാകുന്ന സ്ഥലമാണ് വയനാട് ജില്ലയിലെ കല്‍പ്പറ്റ. വിപുലമായ പരിപാടികളാണ് ശാസ്ത്ര പ്രേമികള്‍ അന്നേദിവസം ജില്ലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രേമികളും വിദ്യാര്‍ത്ഥികളും അപൂര്‍വ കാഴ്ച കാണാന്‍ ഇവിടെ അവസരമൊരുക്കും.

സാധാരണ ഭൂമിയില്‍നിന്നും കാണുന്ന സൂര്യബിംബത്തെ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രന് ഭൂമിയില്‍നിന്നും സൂര്യനെ പൂര്‍ണമായി മറയ്ക്കാനാകില്ല, അപ്പോള്‍ ഒരു വലയം ബാക്കി നില്‍ക്കും. ഇതാണ് വലയ സൂര്യഗ്രഹണം. അപൂര്‍വമായി സംഭവിക്കുന്ന ഈ പ്രതിഭാസം വരുന്ന ഡിസംബര്‍ 26ന് രാവിലെ 9.27ന് ആകാശത്ത് കാണാനാകും.

Loading...

ലോകത്തുതന്നെ ഏറ്റവും നന്നായി വലയ സൂര്യഗ്രഹണം കാണാനാവുക വയനാട് കല്‍പറ്റയില്‍വച്ചാണെന്നാണ്് സൂര്യഗ്രഹണ മാപ്പില്‍ വ്യക്തമാകുന്നു. ക്രിസ്മസ് അവധിദിവസം കൂടിയായ ഈ ദിവസം കാര്‍മേഘം കാഴ്ച മറച്ചില്ലെങ്കില്‍ വലയസൂര്യഗ്രഹണ കാഴ്ച കാണാനാകുമെന്നാണ് ജില്ലയിലെ ശാസ്ത്രപ്രേമികളുടെ പ്രതീക്ഷ. ലോകത്തെ പ്രമുഖ വാനനിരീക്ഷണ ശാസ്ത്രജ്ഞരും ശാസ്ത്രപ്രേമികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം ഈ അപൂര്‍വ്വ കാഴ്ചകാണാന്‍ വയനാട്ടിലെത്തും

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: