32.3 C
Kottayam
Saturday, April 20, 2024

മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് സി.പി.എമ്മിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്

Must read

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാല്‍ഘട് ജില്ലയില്‍ ശിവസേന നേതാക്കള്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു. മഹാരാഷ്ട്രയില്‍ സിപിഎം വലിയ രാഷ്ട്രീയ ശക്തിയല്ലങ്കിലും പ്രവര്‍ത്തകരുടെ ഒഴുക്ക് ഭരണകക്ഷിയായ ശിവസേനയെ ഞെട്ടിച്ചിരിക്കുകയാണ് സിപിഎം. പാല്‍ഘടിലെ വന്‍ ഗ്രാമങ്ങളായ അംബേസരിയില്‍ നിന്നും നാഗ്സരിയില്‍ നിന്നുമാണ് ശിവസേനക്കാര്‍ കൂട്ടമായി പാര്‍ട്ടി വിട്ട് ചെങ്കൊടിയേന്തിയത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. സര്‍ക്കാരിനെ മുട്ട് കുത്തിച്ച കര്‍ഷക സമരങ്ങള്‍ സിപിഎമ്മിന് സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ കൂടിയാവുകയാണ് എന്ന് തെളിയിക്കുന്നതാണ് ശിവസേന നേതാക്കളുടെ വരവ്. അംബേസരിയിലേയും നാഗ്സരിയിലേയും ആദിവാസി നേതാക്കളാണ് നിരവധി പ്രവര്‍ത്തകരോടൊപ്പം സിപിഎമ്മിലെത്തിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week