25.8 C
Kottayam
Wednesday, April 24, 2024

ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും!

Must read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നതെന്ന് പോലീസ്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണില്‍പ്പൊടിയിടാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാര്‍ക്ക് നേടുകയാണ് ചെയ്തിരുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

ഹാളില്‍ എഴുതിയ ഉത്തരക്കടലാസില്‍ ചിലത് വീട്ടിലേക്ക് കൊണ്ടുവന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകള്‍ കോളേജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകിക്കയറ്റിയിരിക്കാമെന്നാണ് സംശയം. നേരത്തെ കന്റോണ്‍മെന്റ് പോലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളാണ്. ഇത് സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി കോളേജിന് നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week