ഗാസിയാബാദ്: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ വിളിപ്പാടകലെയുള്ള നഗരമായ ഗാസിയാബാദ് ഇന്ദിരാപുരത്ത് സ്പാ സെന്ററുകളുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈംഗിക വ്യാപാര സംഘത്തെ തകര്‍ത്തതായി പോലീസ്. പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഉന്നതരായ ഇടപാടുകാരും റാക്കറ്റിന്റെ സൂത്രധാരനും പിടിയിലായി.
19 പുരുഷന്മാരെയും 10 സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അവരില്‍ ഭൂരിഭാഗവും അര്‍ദ്ധ നഗ്നതരോ ആയിരുന്നു.ഇന്ദിരാപുരത്തെ നിതി ഖണ്ട് പ്രദേശത്ത് വളരെക്കാലമായി പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് ഗാസിയാബാദ് പോലീസ് പറഞ്ഞു. പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനൊപ്പം സ്പാ സെന്ററുകളായ ജന്നത്ത്, മാപ്പിള്‍ -1, മാപ്പിള്‍ -2 എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിനിടെ ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പടെയുള്ള സാധനസമഗ്രികള്‍ ഇവിടെ നിന്നും കണ്ടെടുത്തു. മൂന്ന് സ്പാ സെന്ററുകളും അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.
800 മുതല്‍ 3000 രൂപ വരെ വ്യത്യസ്ത നിരക്കിലാണ് പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയിരുന്നത്. നിരവധി ഉന്നതര്‍ റാക്കറ്റില്‍ പങ്കാളികളാണെന്ന് പോലീസ് പറഞ്ഞു.ജൂണ്‍ മാസത്തിലും സമാനമായ റെയ്ഡുകള്‍ പോലീസ് നടത്തിയിരുന്നു. ഇന്ദിരാപുരത്തെ വൈഭവ് ഖണ്ട് പ്രദേശത്ത് പെണ്‍വാണിഭം നടത്തുന്ന രണ്ട് സ്പാ സെന്ററുകള്‍ പോലീസ് അടച്ചിരുന്നു.