25.4 C
Kottayam
Thursday, April 25, 2024

സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിരിക്കുന്നത്. ജി.എസ്.ടി കൗണ്‍സില്‍ കേരളത്തിനു അനുമതി നല്‍കിയിരിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ്. ഒരു വര്‍ഷം 500 കോടി രൂപയാണ് പ്രളയ സെസില്‍ നിന്നും അധികമായി പ്രതീക്ഷിക്കുന്നത്.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഉല്‍പ്പന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേക്കുള്ള നികുതി സ്ലാബുകളിലാണ് സെസ് ബാധകം. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ് ബാധകമാകുക. 12, 18, 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ 928 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ബാധകമാകും. കാര്‍, ബൈക്ക്, ഫ്രഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്ക്ക് വില വര്‍ധിക്കും. കാല്‍ ശതമാനം സെസ് കൂടി വന്നതോടെ സ്വര്‍ണത്തിനും വെള്ളിക്കും വില കൂടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week