കരയിൽ മാത്രമല്ല കടലിലും വിമാനത്തിലും ഹെെ സ്പീഡ് ഇന്റർനെറ്റ്, വിപ്ലവകരമായ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി വിജയകരം

ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് ,ഭൂമിയുടെ ഏത് ഭാഗത്തു നിന്നാലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും . വിശദാംശങ്ങള്‍ പുറത്തുവിട്ട് ടെക് ലോകം.  ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം ലഭിച്ചു തുടങ്ങി. സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ ഭൂമിയില്‍ എവിടെ നിന്നും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭ്യമായ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്.

നേരത്തെ ആസൂത്രണം ചെയ്ത 12,000 ത്തിന് മുകളില്‍ 30,000 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. നിലവില്‍ 60 തോളം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് സാറ്റലൈറ്റുകളെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുന്നത്. ഭൂമിയില്‍ നിന്നും 440 കിലോമീറ്റര്‍ ഉയരത്തിലാണ് സാറ്റലൈറ്റുകള്‍ വിന്യസിക്കുന്നത്. ഓരോ സാറ്റലൈറ്റുകളും മറ്റ് നാല് സാറ്റലൈറ്റുകളുമായി ലേസറുകള്‍ വഴി ബന്ധിച്ചിരിക്കും. ഇത് ഭൂമിക്ക് മുകളിലായി സാറ്റലൈറ്റുകളുടെ ഒരു വല പോലെ പ്രവര്‍ത്തിക്കുകയും ശൂന്യതയില്‍ വെളിച്ചത്തിനുള്ള അത്രയും വേഗത്തില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം സാധ്യമാക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇത് നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group

ഇന്റര്‍നെറ്റ് ലഭിച്ചു തുടങ്ങിയെങ്കിലും സ്പേസ് എക്സിന് മുന്നിലെ വെല്ലുവിളികള്‍ നിരവധിയാണ്. 2027 ആകുമ്പോഴേക്കും 12,000 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കുകയാണ് ഇതിലെ പ്രധാന വെല്ലുവിളി. അത് സാധ്യമാകണമെങ്കില്‍ ഓരോ മാസത്തിലും ഇത്തരത്തിലുള്ള വിക്ഷേപണം നടക്കേണ്ടതുണ്ട്. ഈ സാറ്റലൈറ്റുകള്‍ മുഴുവനായി വിക്ഷേപിക്കുന്നതിന് മുന്‍പ് തന്നെ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും. ഭൂമിയില്‍ എല്ലായിടത്തും മാത്രമല്ല വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ഇതുവഴി ഉറപ്പാക്കാനും സാധിക്കും.