ജയ്പൂര്‍:രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ തനിക്കും 18 വിശ്വസ്തര്‍ക്കും നല്‍കിയ അയോഗ്യത നോട്ടീസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമതനുമായ സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച ഒരു മണിക്ക് രാജസ്ഥാന്‍ ഹൈക്കോടതിയിലെ രണ്ട് അംഗ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വൈകിട്ട് 3 മണിക്ക് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റിന്റെ ക്യാമ്പില്‍ ഭേദഗതി വരുത്തിയ ഹര്‍ജി സമര്‍പ്പിച്ച ശേഷമാണ് വിഷയം മാറ്റിവച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ഹിയറിംഗ് മാറ്റിവച്ചതായി മഹേഷ് ജോഷിയുടെ അഭിഭാഷകന്‍ എന്‍കെ മല്ലോ വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ മുമ്പാകെ ഇക്കാര്യം ആദ്യം വന്നതെങ്കിലും വിമതരുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ സമയം തേടിയിരുന്നു. വൈകിട്ട് 5 മണിയോടെയാണ് ഇത് സമര്‍പ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, മുകുള്‍ റോഹ്തഗി എന്നിവരുടെ നേതൃത്വത്തിലുള്ള നിയമസംഘമാണ് പൈലറ്റിനും അനുയായികള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാകുക. പെലറ്റിനെയും അമുയായികളെയും അയോഗ്യരാക്കിയ വിഷയത്തില്‍ വാദം കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.