27.7 C
Kottayam
Thursday, March 28, 2024

ശബരിമല നട അടച്ചു,16ന് മണ്ഡലകാലത്തിന് തുടക്കം

Must read

ശബരിമല: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട അടച്ചു.അത്താഴപൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടിയാണ് ശ്രീകോവില്‍ നട അടച്ചത്.തുലാമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്ന 17.10.19 മുതല്‍ 22.10.19 വരെ അയ്യപ്പദര്‍ശനത്തിനായി വന്‍ ഭക്തജന തിരക്കായിരുന്നു. തിമിര്‍ത്തു പെയ്ത മഴയെയും അവഗണിച്ച് അയ്യപ്പദര്‍ശനപുണ്യം തേടിയെത്തിയത് പതിനായിരക്കണക്കിന് അയ്യപ്പഭക്തരായിരുന്നു.പടിപൂജയും പുഷ്പാഭിഷേകവും നെയ്യഭിഷേകവും കണ്ടു തൊഴാന്‍ ശരണം വിളികളുമായി അയ്യപ്പഭക്തരുടെ നീണ്ട നിരയായിരുന്നു.അയ്യപ്പഭക്തര്‍ വരുന്ന 4 ചക്ര ചെറിയ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനവും പാര്‍ക്കിംഗിനുള്ള സൗകര്യവുമൊരുക്കിയത് ഇക്കുറി ഭക്തരുടെ വരവ് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. നട അടച്ച ഇന്ന് ഉച്ചക്ക് സഹസ്രകലശാഭിഷേകവും കളഭാഭിഷേകവും ഉണ്ടായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ഈ മാസം 26 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര നട വീണ്ടും തുറക്കും.27 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.പിന്നെ ഈ വര്‍ഷത്തെ മണ്ഡലകാല – മകരവിളക്ക് ഉത്സവത്തിനായി ശബരീശ്വര സന്നിധി നവംബര്‍ 16ന് തുറക്കും. തുടര്‍ന്നുള്ള നാളുകള്‍ ശബരിമല ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ശരണം വിളികളാല്‍ മുഖരിതമാകും.ശബിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനപരിശോധനയിന്‍ മേലുള്ള സുപ്രീംകോടതി ഉത്തരവ് മണ്ഡലകാലത്തിന് മുമ്പ് എത്തുമെന്നാണ് സൂചന.നിലവിലെ വിധിയില്‍ മാറ്റം വരുത്താന്‍ കോടതി തയ്യാറായില്ലെങ്കില്‍ വീണ്ടും സംഘര്‍ഷത്തിനുള്ള സാധ്യതകളാണ് സന്നിധാനത്ത് തെളിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week