മുംബൈ: ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു. മുംബൈയിൽ മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്, മുംബൈ). മരുമക്കൾ: എ എം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യൽ കറസ്പോണ്ടന്റ്, ദില്ലി), രാജേഷ് ജെ വർമ (ഗോദ്റേജ് കമ്പനി മെക്കാനിക്കൽ എഞ്ചിനീയർ, മുംബൈ).
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News