25.5 C
Kottayam
Friday, September 27, 2024

ബീഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ലാലുവിൻ്റെ രണ്ട് പെൺമക്കൾ പട്ടികയിൽ

Must read

പാട്ന: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആര്‍ജെഡി (രാഷ്ട്രീയ ജനതാദള്‍). ലാലു പ്രസാദിന്റെ പെണ്‍മക്കളും ഉള്‍പ്പെടുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഇതിനിടെ ഗുണ്ടാസംഘം നേതാവ് എന്നു പഴികേട്ട മുന്ന ശുക്ല വൈശാലി മണ്ഡലത്തില്‍ മത്സരിക്കും. സരണ്‍, പാടലീപുത്ര ലോക്സഭാസീറ്റുകളിൽ നിന്നാണ് പാർട്ടി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മക്കളായ രോഹിണി ആചാര്യ, മിസാ ഭാരതി എന്നിവർ മത്സരിക്കുന്നത്.

സിറ്റിംഗ് ബിജെപി എംപി രാജീവ് പ്രതാപ് റൂഡിക്കെതിരെയാണ് രോഹിണി ആചാര്യ മത്സരിക്കുക. ആര്‍ജെഡിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പായി തന്നെ റോഡ് ഷോയിലൂടെയാണ് രോഹിണി കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. 2014ല്‍ ആര്‍ജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിതാവിന്റെ മുന്‍ സഹായി രാം കിര്‍പാല്‍ യാദവിനെതിരെയാണ് പാടലീപുത്ര മണ്ഡലത്തില്‍ നിന്ന് മിസാ ഭാരതി മത്സരിക്കുന്നത്.

ഗുണ്ടാനേതാവെന്ന് ആരോപണമുള്ള വിജയ് കുമാര്‍ ശുക്ല എന്ന മുന്ന ശുക്ലയെയാണ് ആര്‍ജെഡി വൈശാലിയില്‍ നിന്ന് മത്സരിപ്പിക്കുന്നത്. വൈശാലിയില്‍ നിന്ന് പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്ടതിന് ശേഷം മുന്ന ശുക്ല അടുത്തിടെ ചില ജാതീയ പരാമര്‍ശങ്ങളുടെ പേരിലും വിവാദത്തിലായിരുന്നു.

മുന്ന ശുക്ല വൈശാലി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 2004ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2009ല്‍ ജെഡിയു സ്ഥാനാര്‍ത്ഥിയായും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 1994ല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായിരുന്നു ശുക്ല. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.

ഒരു കാലത്ത്, വടക്കന്‍ ബിഹാറിലെ മുസാഫര്‍പൂര്‍ -വൈശാലി ബെല്‍റ്റില്‍ ശുക്ലയുടെ സ്വാധീനം ഉണ്ടായിരുന്നു. അന്നത്തെ മന്ത്രി ബ്രിജ് ബിഹാരിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ബീഹാറിലെ മുന്‍ മഹാസഖ്യ സര്‍ക്കാരിൽ മന്ത്രിമാരായിരുന്ന അലോക് മേത്ത, സുധാകര്‍ സിംഗ്, ലളിത് യാദവ് എന്നിവര്‍ ഇത്തവണ ഉജിയാര്‍പൂര്‍, ബക്സര്‍, ദര്‍ഭംഗ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കും. ബീഹാറില്‍ ആകെ 40 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week