CrimeKeralaNews

ബലാത്സംഗ കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാം, ഹൈക്കോടതി അനുമതി

കൊച്ചി : ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു.

മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സർക്കാരും മൊഴി പകർപ്പ് നൽകരുതെന്ന് പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ രഹസ്യമൊഴി പരിശോധിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ദിവസവും എൽദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് കോടതി തിങ്കളാഴ്ച വരെ നീട്ടി. 

അതേസമയം, ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിക്ക് ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നൽകിയ രഹസ്യം മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker