ന്യൂഡല്‍ഹി: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിക്കും. ഇക്കാര്യത്തില്‍ സിപിഐഎമ്മിനുള്ളില്‍ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
എം പി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 24-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കക. കേരളത്തിന് പുറമെ യു.പിയില്‍ നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
ഓഗസ്റ്റ് 6ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 13നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധന 14-നു നടക്കും. ഓഗസ്റ്റ് പതിനേഴാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ചു മണിയ്ക്കാണ് വോട്ടെണ്ണല്‍.