ന്യുഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അശോക് ഘെലോട്ടിനൊപ്പമുള്ളത് 84 എം.എല്‍.എമാര്‍ മാത്രമാണെന്നാണ് സച്ചിന്‍ ക്യാമ്പിന്റെ ആരോപണം. ഘെലോട്ട് മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ കൂടി സച്ചിന്‍ പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും ടൂറിസം മന്ത്രി വിശ്വേന്ദ്രസിംഗുമാണ് പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ചത്.
എ.എന്‍.ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സമരകാലത്ത് സച്ചിന്‍ പൈലറ്റ് പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചാണ് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് സച്ചിനുള്ള പിന്തുണ അറിയിച്ചത്. ഇതിനിടെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം തുടരുകയാണ്. എന്നാൽ രാഹുൽ ഗാന്ധിയെ കാണില്ലെന്ന് സച്ചിൻ വ്യക്തമാക്കി.
ഇതിനിടെ മുഖ്യമന്ത്രി അശോക് ഘെലോട്ട് ശക്തിപ്രകടനം നടത്തി. നൂറ് എം.എല്‍.എമാരെ ജെയ്പൂരിലെ വസതിയില്‍ എത്തിച്ചാണ് ഘെലോട്ട് ശക്തിപ്രകടനം നടത്തിയത്. ഇവരെ പിന്നീട് റിസോര്‍ട്ടിലേക്ക് മാറ്റി. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശവാദത്തിന് പിന്നാലെയാണ് നൂറ് എം.എല്‍.എമാരെ അണിനിരത്തി ശക്തി പ്രകടനം നടത്തിയത്.