27.8 C
Kottayam
Thursday, April 25, 2024

മഴ തുടരുന്നു, ട്രെയിൻ ഗതാഗതം താറുമാറായി, ബാണാസുര സാഗർ തുറക്കും

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.

വയനാട്ടിൽ മഴ, ഇടുക്കിയിൽ കുറഞ്ഞു

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസർകോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു .

കോഴിക്കോട്ട് വെള്ളക്കെട്ട്

കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.

7 ജില്ലകളിൽ റെഡ് അലർട്ട്

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്

 

കവളപ്പാറയിൽ തെരച്ചിൽ തുടരുന്നു

കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.

കൂടുതൽ ക്യാമ്പുകൾ

  1. LP
    സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേർ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .

ബാണാസുര സാഗർ തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week