കൊച്ചി ലോക്ക് ഡൗണ്‍ന് കേരള സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയ്ക്ക് പുറത്തേയ്ക്കുള്ള വഴികള്‍ തുറന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗില്‍ സുരക്ഷിതമായി പണമടച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എടുക്കാന്‍ പോയവര്‍ക്ക് പറയാനുള്ളത് മറ്റൊരു ദുരന്തകഥ. മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഷനില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ പലതും ഇന്ന് ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.
തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഇന്ന് രാവിലെ ബൈക്ക് എടുക്കാനായി ഏറ്റുമാനൂരില്‍ നിന്നെത്തിയ അജിത് കുമാറാണ് വാഹനത്തിന്റെ ദുരവസ്ഥ പങ്കുവെച്ചത്. ഇന്‍ഫോപാര്‍ക്കിലും മറ്റു IT മേഖലയിലുമായി നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാര്‍ക്കിംഗ് ഇനത്തില്‍ തന്നെ ഏറ്റവും ആദായമുള്ള എറണാകുളം ജില്ലയിലെ റെയില്‍വേ സ്റ്റേഷനിലൊന്നാണ് തൃപ്പൂണിത്തുറ. ഇന്‍ഫോ പാര്‍ക്കിലെ കമ്പനികളില്‍ കൃത്യസമയം പാലിക്കുന്നതിനും വൈകുന്നേരം വേണാടോ പാസ്സഞ്ചറോ പിടിക്കണമെങ്കിലും എറണാകുളത്തെ ഗതാഗതകുരുക്കില്‍ ഇരുചക്ര വാഹനങ്ങളാണ് ഉത്തമം. ഓഫീസിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ സ്വയം പണം മുടക്കി കേടുപാടുകള്‍ തീര്‍ക്കേണ്ട അവസ്ഥയാനുള്ളത്.
പല വാഹനങ്ങളും കാട് വെട്ടിത്തെളിച്ച് കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും സ്വന്തം ഉത്തരവാദിത്തമാണ്. അതുകൊണ്ട് വാഹനം എടുക്കാന്‍ പോകുന്നവര്‍ അരിവാളും വാക്കത്തിയും കയ്യില്‍ കരുതുന്നത് നല്ലതാണെന്നാണ് അജിത് കുമാറിന്റെ അഭിപ്രായം.
കുടുംബശ്രീക്കാര്‍ പാര്‍ക്കിങ് ഫീസ് വാങ്ങാന്‍ രാവിലെ മാത്രം സ്റ്റേഷന്‍ പരിസരത്ത് കാണുകയുള്ളുവെന്നും പിന്നീടുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനിലെ യാത്രക്കാര്‍ ഇതിന് മുമ്പ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തൃപ്പൂണിത്തുറ സ്റ്റേഷന്‍ പരിസരത്ത് ആളനക്കമില്ലാത്തതും വാഹനങ്ങളില്‍ നിന്ന് പലതും മോഷണം പോയതുമടക്കമുള്ള വാര്‍ത്തകള്‍ ഉടനെ കേള്‍ക്കാമെന്നും അജിത് കുമാര്‍ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്‌നോട് പറഞ്ഞു.