തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. എറണാകുളം – പാറ്റ്ന, തിരുവനന്തപുരം – സില്‍ച്ചാര്‍ ട്രെയിനുകള്‍ റദ്ദാക്കി. കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം, അതി തീവ്ര ന്യുനമര്‍ദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ വടക്കന്‍ ഒഡീഷ -പശ്ചിമ ബംഗാള്‍ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തല്‍.
യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ്. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരളത്തില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.