KeralaNews

അച്ചു ഉമ്മന്‍റെ ചെരുപ്പിന് എന്താ വില?ചോദ്യം തുടരുക,അന്തങ്ങളോട് സഹതാപം മാത്രമെന്ന് രാഹുൽ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ. അച്ചു ഒരു കണ്ടന്‍റ് ക്രിയേറ്ററാണ്. അവർ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവർത്തിയൊള്ളൂ.

ആ യുക്തി വെച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം. അതിനപ്പുറം അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസ്നസ്സുകാരനുമാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ 

അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാൽ ഞെട്ടുമോ? 
‘ചാണ്ടിയുടെ മുടിക്ക്’  ശേഷം രാഷ്ട്രീയം പറയാനില്ലാത്ത CPM ന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് ചെരുപ്പിന്റെ വില.. 


നാണമില്ലേയെന്ന് ചോദിച്ച് ഞാൻ നാണം കെടുന്നില്ല. 
അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവർ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവർത്തിയൊള്ളു. ആ യുക്തി വെച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം. 
അതിനപ്പുറം അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസ്നസ്സുകാരനുമാണ്. 


ഇനി നിങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ നിങ്ങൾ രഹസ്യമായി പകർത്തിയതല്ലല്ലോ, അത് കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് അല്ലേ? 
അതൊക്കെ പോട്ടെ. നിങ്ങൾ വിശദമായി ഒരു അന്വേഷണം നടത്തുക. 


ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ സാറിന്റെ പേര് ഉപയോഗിച്ച്  അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ? 
അച്ചുവിന്റെ പേരിൽ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സർക്കാർ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ? 
അച്ചുവിന്റെ മെന്റർ എന്ന് പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്റെ ആരോഗ്യ ഡേറ്റ കൊണ്ട് പോകാൻ ശ്രമിച്ചോ? 


അച്ചുവിന്റെത് എന്ന് പറഞ്ഞ് ഒരു  കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? 
അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ? 
ഇതിന്റെ എല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ… 
എന്നിട്ടും അച്ചു മറുപടി പറഞ്ഞു…
ചില വെബ് സൈറ്റുകൾ അപ്രതൃക്ഷമായപോലെ അച്ചുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായില്ല… 
ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ അഴിമതി ചെയ്ത ജീവിക്കുന്നവരുടെ അണികൾക്ക് അസ്വസ്തത സ്വാഭാവികം…. 
എന്തായാലും ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില? ??

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker