തിരുവനന്തപുരം:പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യാ സിങ് (16) ഫ്ളാറ്റിന്റെ ഏഴാം നിലയിൽനിന്ന് വീണു മരിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
താമസിക്കുന്ന ഫ്ളാറ്റിൽനിന്ന് വീണ കുട്ടിയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവടിയാറിലെ ഫ്ളാറ്റിലെ ഏഴാം നിലയിൽ നിന്നാണ് കുട്ടി വീണത്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റ മകൾ ഭവ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News