പുഷ്പയിലെ ഐറ്റം ഗാനത്തിന്റെ വീഡിയോ പുറത്ത്; 18 മണിക്കൂറിനകം 1 കോടി കാഴ്ച്ചക്കാര്‍
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ഐറ്റം സോങ് വീഡിയോ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. വീഡിയോ പുറത്തു വന്ന നിമിഷത്തിനകം ഒരു കോടി കാഴ്ച്ചക്കാരാണ് ഗാനം കണ്ടത്. അങ്ങനെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഗാനം. ദേവിശ്രീ പ്രസാദ് സംഗീതം നല്‍കിയ ചിത്രത്തിന്റെ ഗാനം തെലുങ്കില്‍ ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാനാണ്.
പുഷ്പയിലെ ഹൈലൈറ്റ് ഗാനങ്ങളില്‍ ഒന്ന് ഊ അന്ത വാ എന്ന ഹോട്ട് നന്പര്‍ തന്നെയാണ്. തെന്നിത്യന്‍ താരസുന്ദരി സാമന്ത ചുവടുവെയ്ക്കുന്ന പാര്‍ട്ടി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരുന്നു 12 കോടി ്രേപഷകരെ വാരിക്കൂട്ടിയിരുന്നു. സമന്തയുടെ കരിയറിലെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം. ഗാനത്തിനായി സാമന്ത ഒന്നരക്കോടിയിലധികം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രം ഡിസംബര്‍ 17 നു തിയേറ്ററുകളില്‍ എത്തി. ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. കളളക്കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജ്ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്തയൊരു ലുക്കിലാണ് അല്ലു അര്‍ജ്ജുന്‍ എത്തുന്നത്. 70 കോടി രൂപയാണ് ചിത്രത്തിനായി അല്ലു അര്‍ജ്ജുന്‍ പ്രതിഫലം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
മൈത്രി മൂവി മേക്കഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കുന്നത്. പാട്ടിന്റെ വരികള്‍ പുരുഷ വിരുദ്ധമായിട്ടാണ് എന്നു ചൂണ്ടി കാണിച്ചുക്കൊണ്ട് പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു. ഗാനം പിന്‍വലിക്കണമെന്നും പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഗാനം ഹിറ്റായിരിക്കുന്നത്.