തിരുവനന്തപുരം: യൂണിവേഴിസിറ്റി ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുഖ്യപ്രതികളായശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യുണിവേഴ്സിറ്റി കോളേജ്
വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം.ഇരുവര്‍ക്കുമെതിരായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികള്‍ സെന്‍ട്രല്‍ ജയില്‍ വിട്ടത്.
രണ്ടു പ്രതികളെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠിയെ വധിയ്ക്കാന്‍ ശ്രമിച്ച കേസിലായിരുന്നു.ഈ കേസില്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ ഹൈക്കോടതി
സ്വാഭാവിക ജാമ്യം നല്‍കാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് ഇത്തരത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയത്.
പി.എസ്.സി തട്ടിപ്പ് കേസിലും സമാനമായ സാഹചര്യമാണുള്ളത്. പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം
സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പി.എസ്.സി കേസില്‍ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാല്‍ കുറ്റപത്രം
സമര്‍പ്പിക്കാനായിട്ടില്ലെന്നും ക്രൈബ്രാഞ്ച് വിശദീകരിയ്ക്കുന്നു.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ ആകെ 19 പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍കൂടെ പിടിയിലാവാനുണ്ടെന്ന് പോലീസ് പറയുന്നു.ഇതിനു പിന്നാലെയാണ് പി.എസ്.സി.കേസിലും സമാന സാഹചര്യം.വാളയാര്‍,അട്ടപ്പടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിരോധത്തിലായി സര്‍ക്കാരിന് പുതിയ വെല്ലുവിളിയാകും പ്രതികളുടെ ജയില്‍ മോചനം.