26.7 C
Kottayam
Wednesday, April 24, 2024

യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍റെ പരാക്രമം; ജീവനക്കാരനെ മർദിച്ചു | വീഡിയോ

Must read

ന്യൂയോര്‍ക്ക്: യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍റെ പരാക്രമം. വിമാന ജീവനക്കാരനെ മർദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ആളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാനവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മെക്‌സികോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ് ആഞ്ജലിസിലേക്ക് പറക്കുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ ഫ്‌ളൈറ്റ് 377 ലായിരുന്നു സംഭവം. മുപ്പത്തിമൂന്നുകാരനായ അലക്‌സാണ്ടര്‍ ടുംഗ് ക്യൂ ലീ എന്ന കാലിഫോണിയന്‍ സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയും ഇത് പിന്നീട് വൈറലാകുകയും ചെയ്തു.

യാത്ര ആരംഭിച്ച് കുറച്ചുസമയത്തിനുള്ളില്‍ വിമാനത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡന്റിന്റെ തോളത്ത് പിടിച്ച് അലക്‌സാണ്ടര്‍ കാപ്പി വേണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ ഒഴിഞ്ഞ നിരയിലെ സീറ്റില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട അറ്റന്‍ഡന്റിനോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പൈലറ്റിനോട് ഇക്കാര്യം അറിയിക്കാനായി നടന്നുനീങ്ങിയ അറ്റന്‍ഡന്റിനെ ഇയാള്‍ പിന്നിലൂടെ ചെന്ന് ഇടിച്ചു. ഇടിയേറ്റ് അറ്റന്‍ഡന്റ് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു നീക്കുന്നതുവരെ ഇയാളെ മറ്റൊരു യാത്രക്കാരന്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ടീം അംഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമമോ അധിക്ഷേപമോ പൊറുക്കാനാവില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അറ്റന്‍ഡന്റിനെ ആക്രമിച്ച വ്യക്തിയ്ക്ക് ഇനിയൊരിക്കലും തങ്ങളുടെ വിമാനത്തില്‍ യാത്ര അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 20 കൊല്ലം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week