സ്വകാര്യവീഡിയോ നടി ഓവിയയുടേതോ? സാമൂഹികമാധ്യമങ്ങളിൽ ചര്‍ച്ച കൊഴുക്കുന്നു
കൊച്ചി:മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഓവിയയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹികമാധ്യമമായ എക്സില്‍ ഉള്‍പ്പെടെയാണ് നടിയുടെ സ്വകാര്യവീഡിയോ ചോര്‍ന്നെന്ന് അവകാശപ്പെട്ട് ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് നടിയോ നടിയുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളൊന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
തമിഴ് സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. പൃഥ്വിരാജ് നായകനായി 2007-ല്‍ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ സിനിമയിലെ അരങ്ങേറ്റം. ഓവിയ ഹെലന് എന്നാണ് മുഴുവന്‍ പേര്. പിന്നീട് മലയാളത്തില്‍നിന്ന് തമിഴിലേക്ക് ചുവടുമാറ്റിയ നടി തമിഴ്സിനിമയില്‍ ശ്രദ്ധനേടി. ബിഗ്ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടിയുടെ പ്രശസ്തി വര്‍ധിച്ചു.
ബിഗ്ബോസില്‍ നടന് ആരവുമായി ഓവിയ അടുപ്പത്തിലായതും പിന്നീട് ആരവ് അകലം പാലിച്ചതോടെ നടി നീന്തല്‍ക്കുളത്തില്‍ ചാടിയതുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് റിയാലിറ്റി ഷോ പൂര്‍ത്തിയാകും മുന്‍പ് നടി ഷോയില്‍നിന്ന് മടങ്ങിയതും ചര്‍ച്ചയായി.