26.6 C
Kottayam
Friday, March 29, 2024

നന്ദുവിനായി പ്രാർത്ഥിയ്ക്കാം, ശ്വാസകോശ കാൻസർ നീക്കം ചെയ്യാനുള്ള നിർണായക ശസ്ത്രക്രിയ ഇന്ന്

Must read

തിരുവനന്തപുരം: മലയാളികളുടെ പ്രാർത്ഥനയിൽ നന്ദു മഹാദേവ ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്. ശ്വാസകോശ ക്യാൻസറിനെ നീക്കം ചെയ്യുന്നതിനുള്ള പ്രധാനവും സങ്കീർണവുമായ ശസ്ത്രക്രിയ ആണ് ഇന്ന് നടക്കുന്നത്. ശ്രീചിത്ര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നന്ദുവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതിനാലാണ് ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഡോ. ശിവനേഷന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്.

സോഷ്യൽ മീഡിയയിൽ നിറയെ നന്ദുവിനായുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് 2 .35 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. ഈ തുക ഫിറോസ് കുന്നുംപുറം നൽകുമെന്ന് ലൈവ് വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷമുള്ള കീമോ, തുടർ ചികിത്സ ആവശ്യമെങ്കിൽ അതിനായി മുംബൈ ടാറ്റാ ഹോസ്പിറ്റലിലേക്കുള്ള ചെലവ്, മറ്റു ആശുപത്രി ചിലവുകൾ എന്നിവ വേറെയും വേണ്ടിവരും. നന്ദുവിന് പ്രാർത്ഥനകളും സഹായ ഹസ്തവുമായി സമൂഹമാധ്യമങ്ങൾ വഴി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week