കോട്ടയം:ബിജെപി സ്ഥാനാർത്ഥിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നും, ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മിനർവ മോഹനാണ് കോട്ടയത്തെ സ്ഥാനാർത്ഥി
സ്ഥാനാർത്ഥി നിർണ്ണയത്തേച്ചൊല്ലി തിരുവല്ല, അടൂർ മണ്ഡലങ്ങളിലും തർക്കം തുടരുന്നതിനിടെ
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്വഷനുകളിൽ ബിപ്ലവ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചരണത്തിനെത്തുന്നുണ്ട്.
അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യും. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ന്യൂമോണിയയുടെ ലക്ഷണങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്.