‘അമ്മ ഉറങ്ങും, 12.30ന് വരിക’ സ്‌കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ സെക്‌സ് ഗ്രൂപ്പുകള്‍ സജീവമാകുന്നു! കണ്ണൂരില്‍ പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് മെസേജുകള്‍ കണ്ട് പോലീസ് ഞെട്ടി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥി -വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടുന്ന സൗഹൃദ സെക്‌സ് ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആത്മഹത്യകളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. നീലച്ചിത്രം ഉള്‍പ്പെടെ കണ്ട് സെക്‌സില്‍ പുതു വഴികള്‍ തേടുകയാണ് പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള കുട്ടികള്‍ നടത്തിയിട്ടുള്ള ആശയ വിനിമയങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

രാത്രി വീട്ടിലുള്ളവര്‍ ഉറങ്ങുന്ന സമയവും കിടപ്പു മുറിയിലേക്ക് കടന്നു വരേണ്ട വഴികളും പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തിന് വിവരിച്ചു കൊടുക്കുന്ന മെസേജുകളും ലൈംഗിക ബന്ധത്തിന്റെ നൂതന മാര്‍ഗങ്ങള്‍ സംബന്ധിച്ച സംവാദങ്ങളും പോലീസിന് വിവര ശേഖരണത്തില്‍ ലഭിച്ചു. ”അമ്മ ഉറങ്ങും, 12.30 ന് വരിക’ എന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തിന് അയച്ച മെസേജും പോലീസിനു ലഭിച്ചിട്ടുണ്ട്. രാത്രി പത്തിനുശേഷം ഭക്ഷണം കഴിക്കാനെന്നു പറഞ്ഞും സുഹൃത്തിനെ കാണാനെന്നു പറഞ്ഞും വീട്ടില്‍ നിന്നും ഇറങ്ങുന്ന ആണ്‍കുട്ടികളുടെ നീക്കത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും രാത്രിയില്‍ കുട്ടികള്‍ വീട്ടിനുള്ളില്‍ തന്നെയുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Loading...

നിലവില്‍ നടത്തിയ അന്വേഷണത്തില്‍ പതിനെട്ട് വയസില്‍ താഴെയുള്ള പല പെണ്‍കുട്ടികളും സമ പ്രായക്കാരയ ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഇത്തരം കേസുകളില്‍ ആണ്‍കുട്ടികള്‍ പോക്‌സോ കേസില്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിട്ടുള്ളത്. തുടര്‍ നടപടികള്‍ സംബന്ധിച്ച് നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തി വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലുമായി 30 വിദ്യാര്‍ഥി -വിദ്യാര്‍ഥിനികളെ അതീവ രഹസ്യമായി പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: