35.9 C
Kottayam
Thursday, April 25, 2024

ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്ത ഇരുചക്ര വാഹനക്കാര്‍ക്ക് ലഡു വിതരണം ചെയ്ത് പോലീസ്!

Must read

പാലക്കാട്: ഇന്നലെ രാവിലെ പാലക്കാട് എസ്ബിഐ ജംഗ്ഷനിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ഇരുചക്ര വാഹനക്കാര്‍ പോലീസിനെ കണ്ടപ്പോള്‍ ആദ്യമൊന്നു പരുങ്ങി. പിന്നീട് അതുവഴി കടന്നുപോയവര്‍ ഹെല്‍മെറ്റ് കൈയ്യില്‍ ഉണ്ടായിട്ടു കൂടി ധരിക്കാന്‍ തയ്യാറായില്ല. കാരണം മറ്റൊന്നുമല്ല, ഹെല്‍മെറ്റ് ധരിക്കാതെ പോകുന്ന ബൈക്ക് യാത്രക്കാര്‍ക്ക് പോലീസിന്റെ വക ലഡു വിതരണമുണ്ടായിരിന്നു. ലഡു വിതരണത്തിനൊപ്പം ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നെന്ന് മാത്രം.

‘ഇന്നു ലഡു തിന്നോളു, നാളെമുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ 1000 രൂപ പിഴയീടാക്കും’ എന്നായിരുന്നു മധുരമൂറുന്ന ആ താക്കീത്. അരമണിക്കൂറിനുള്ളില്‍ ലഡുവില്‍പ്പൊതിഞ്ഞ മുന്നറിയിപ്പ് നല്‍കിയത് 150 പേര്‍ക്കാണ്. ഒരാഴ്ചയായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു.

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനമോടിച്ചവര്‍ക്കും മീറ്ററിടാത്ത ഓട്ടോക്കാര്‍ക്കും ബോധവത്കരണം നല്‍കിയെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് മധുരം നിറഞ്ഞ മുന്നറിയിപ്പുമായി പോലീസ് എത്തിയത്. ലഡു വിതരണസമയത്ത് ട്രാഫിക് എസ്ഐ മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മറ്റ് പോലീസുകാരെല്ലാം സാധാരണ വേഷത്തിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week