പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐ ക്ക് വിടാൻ കോടതി ഉത്തരവ്

 

കൊച്ചി:പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിടാൻ ഹൈൈക്കോടതി ഉത്തരവ്. പൊലീസിന്‍റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൃത്യമായ അന്വേഷണം നടന്നില്ലെന്നും പൊലീസ് നീതിപൂര്‍വ്വകമായ അന്വേഷണമല്ല നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ രാഷ്ട്രീയ ചായ് വ് ഉണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയക്കൊലയെന്ന് എഫ്ഐആറില്‍ പോലും വ്യക്തമാണെന്നും എന്നാല്‍ കോടതി ഇക്കാര്യം ഗൌരവമായി എടുത്തില്ലെന്നും കോടതി പറഞ്ഞു.
പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല. സാക്ഷികളെക്കാള്‍ പ്രതികളെ വിശ്വസിച്ച പൊലീസ് ഫൊറന്‍സിക് സര്‍ജന്‍റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.