26.5 C
Kottayam
Thursday, April 18, 2024

പി.സി.ജോര്‍ജ് ഇനിയൊരാഴ്ച മിണ്ടില്ല,കാര്യമിതാണ്

Must read

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൃത്യമായ ഫലപ്രവചനമായിരുന്നു പൂഞ്ഞാര്‍സിംഹം പി.സി.ജോര്‍ജ് എം.എല്‍.എയുടേത്. പി.സി പ്രവചിച്ച മൂവായിരം വോട്ടിന്റെ തൊട്ടടുത്ത് വരെ ഇടതുസ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ എത്തുകയും ചെയ്തു.ചാനലുകളിലും ചര്‍ച്ചകളിലും നിറഞ്ഞു നിന്ന ജോര്‍ജ് കേരള കോണ്‍ഗ്രസുകളുടെ അടിതുടങ്ങിയപ്പോഴേക്കും അപ്രത്യക്ഷനുമായി.

വിവരമന്വേഷിച്ചപ്പോഴാണ് മാണിയുടെ മണ്ഡലം യു.ഡി.എഫിന് നഷ്ടമായതിന്റെ തൊട്ടുപിന്നാലെ പി.സി.ജോര്‍ജ് ആശുപത്രിയിലാണെന്ന കാര്യം പുറത്തുവന്നത്.വയറുവേദനയുമായാണ് ആശുപത്രിയിലെത്തിയത്. അപ്പന്റിക്‌സിന് കയ്യോടെ കൈയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയും നടത്തി. തൊണ്ടയില്‍ അണുബാധയുള്ളതിനാല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണ്ണ ശബ്ദിവിശ്രമവും ഡോക്ടര്‍മാര്‍ വിധിച്ചു.അങ്ങനെ ജോസ് പക്ഷത്തെ തേച്ചൊട്ടിയ്ക്കാനുള്ള ഒരാഴ്ച നഷ്ടമായല്ലോയെന്ന നിരാശയിലാണ് പി.സി. ക്യാമ്പ്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week