26.6 C
Kottayam
Friday, March 29, 2024

പാലാരിവട്ടം പാലം പോലെ തെട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ട്! വൈറലായി പരസ്യം

Must read

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ വിവാദമായ പാലമാണ് പാലാരിവട്ടം പാലം. പാലത്തിന്റെ പേരില്‍ നിരവധി വിവാദങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവുമൊടുവി പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ടിന്റെ പരസ്യവും പുറത്തിറങ്ങിയിരിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ പേരിലാണ് ഈ പുട്ട് വിപണിയിലിറക്കിയിരിക്കുന്നത്. പാലാരിവട്ടം പാലംപോലെതന്നെ പാലാരിവട്ടം പുട്ടിന് തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്‌നസ് ആണെന്നാണ് ഇവരുടെ പരസ്യവാചകം. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിന്റെ പുട്ടിന്റെ പരസ്യമാണ് ഇത്. എന്തായാലും പാലാരിവട്ടം പുട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്റുകളും നിറയുന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധിയാളുകളാണ് ഈ പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്. നടനും സംവിധായകനുമായ വിനീത് ശ്രീനീവാസനും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week