25.6 C
Kottayam
Friday, April 19, 2024

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സംഭവത്തെ പരിഹസിച്ച് പാക് ശാസ്ത്ര മന്ത്രി

Must read

മുംബൈ: ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സംഭവത്തില്‍ ഇന്ത്യയെ പരിഹസിച്ച് പാകിസ്ഥാന്‍ ശാസ്ത്രമന്ത്രി ഫവാദ് ചൗധരി. ട്വിറ്ററിലൂടെയായിരിന്നു അദ്ദേഹത്തിന്റെ പരിഹാസം.

ദയവായി ഉറങ്ങുക, ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിനു പകരം മുംബൈയില്‍ ഇറങ്ങിയെന്നാണ് ചൗധരി ട്വിറ്ററില്‍ കുറിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്.

2.1 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടമായത്. ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week