കോട്ടയം:ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജി വെക്കുന്നതും ആയി ബന്ധപ്പെട്ട നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം.ജോസ് കെ മാണി പക്ഷം പ്രസിഡൻറ് സ്ഥാനം രാജിവെക്കില്ല എങ്കിൽ മുന്നണി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് അറിയിച്ചു.ചങ്ങനാശ്ശേരിയിൽ നടന്ന പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫ് .
യുഡിഎഫിൽ മുന്നണി ധാരണകൾ ഉണ്ടായിരുന്നിട്ടും സ്ഥാനം രാജിവെക്കില്ല എന്ന നിലപാട് തുടർന്നാൽ ആ പ്രസിഡൻറ് നെതിരെ അവിവിശ്വാസം കൊണ്ടുവരേണ്ടത് യുഡിഎഫിൻ്റെ കടമയാണ് ധാരണ പാലിക്കാത്ത മുന്നണി മുന്നണിയല്ല.
ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജി വെക്കാതെ ഇനി യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജി വെക്കേണ്ടത് മാന്യതയാണ്. പാലായിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് താൻ മുന്നോട്ട് വെച്ചത്. എന്നാൽ പാലായിൽ ചിഹ്നം കെഎം മാണിയാണ് എന്നു പറഞ്ഞത് ജോസ് കെ മാണി പരാജയം ഏറ്റു വാങ്ങുകയായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിട്ടു നൽകണമെന്ന ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യവും പി.ജെ.ജോസഫ് തള്ളി.2010ൽ ലയന സമയത്ത് ഉണ്ടായിരുന്ന മാണി വിഭാഗം അല്ല ഇപ്പോഴുള്ളത്.പഴയ ധാരണ ഇപ്പോൾ നടപ്പാകില്ല.കേരള കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ഇപ്പോൾ തന്നോടൊപ്പമാണ്.