31.7 C
Kottayam
Thursday, April 25, 2024

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെയ്ക്കല്‍ 100 പേര്‍ കൂടി നിരീക്ഷണത്തില്‍,നീലക്കുറിഞ്ഞി ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നും വന്‍കൊഴിഞ്ഞുപോക്ക്

Must read

തിരുവനന്തപുരം :കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നവരില്‍ 126 പേരെയാണ് ഇതിനകം പോലീസ് തിരിച്ചറിഞ്ഞ് കഴിഞ്ഞിരിയ്ക്കുന്നത്. ഇവരില്‍ 12 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത് അവശേഷിയ്ക്കുന്നവര്‍ക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെക്കുന്ന, പാകിസ്താനികള്‍ അഡ്മിന്‍മാരായ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ചിനലുകളില്‍ നിരവധി മലയാളികള്‍ അംഗങ്ങളെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.നീലക്കുറിഞ്ഞിയടക്കമുള്ള ടെലിഗ്രാം ചാനലുകളില്‍ 50000 അംഗങ്ങളാണുള്ളത്. ഇവയില്‍ ഇരുപതിനായിരത്തിലധികമാളുകള്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചാനല്‍ വിട്ടതായി അധികൃതര്‍ കണ്ടെത്തി.നിയമവിരുദ്ധമായ ഇത്തരം ഗ്രൂപ്പുകളില്‍ തുടരുന്നവര്‍ക്കെതിരെ വരുംദിനങ്ങളില്‍ ശ്ക്തമായ നടപടികളുണ്ടാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

അഞ്ചു മുതല്‍ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് വന്‍ തോതില്‍ പ്രചരിപ്പിയ്ക്കപ്പെടുന്നതെന്ന്് പോലീസ് കണ്ടെത്തിയിട്ടുണ്ട്.കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിയ്ക്കപ്പെടുന്നത് മാതാപിതാക്കള്‍ അറിയാറുമില്ല.സമൂഹമാധ്യമങ്ങള്‍ വാട്‌സാപ്പ്,ടെലിഗ്രാം ഗ്രൂപ്പുകള്‍ 24 മണിക്കൂറും നിരീക്ഷിയ്ക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്റര്‍പോളിന്റെ സഹായത്തോടെ വിദേശത്തു നിന്ന് വീഡിയോകള്‍ അപ്‌ലാഡ് ചെയ്യുന്നവരെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം സംസ്ഥാന പോലീസില്‍ ആരംഭിച്ച ശേഷം പി-ഹണ്ടെന്ന പേരില്‍ മൂന്നുവട്ടം വ്യാപക പരിശോധന നടത്തി. 57 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ചെയ്ത് 38 പേരാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week