27.3 C
Kottayam
Friday, April 19, 2024

കോര്‍പറേഷനെ വെട്ടി കളക്ടര്‍,കൊച്ചിയില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ

Must read

കൊച്ചി:മണിക്കൂറുകള്‍ മാത്രം നീണ്ട മഴയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കമാണ് കൊച്ചി നഗരത്തിലുണ്ടായത്.തെരഞ്ഞെടുപ്പ് ദിനത്തില്‍ നഗരഭരണം കയ്യാളുന്ന യു.ഡി.എഫിനെതിരെ ജനങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ്.നഗരത്തിന്റെ ചുക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര കര്‍മ്മ പദ്ധതിയ്ക്കും തുടക്കമിട്ടും.ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരത്തോടെ ബ്രേക്ക് ത്രൂവിന്റെ ചുക്കാന്‍ ഏറ്റെടുത്ത് കളക്ടര്‍ എസ്.സുഹാസ് കളത്തിലിറങ്ങി.

വൈദ്യുതി ബോര്‍ഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യ നീക്കം. രാത്രി ഒമ്പതരയോടെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ ജനററേറ്ററുകള്‍ സ്ഥാപിച്ച് വെളളം പമ്പിങ് ആരംഭിച്ചു.തുടര്‍ന്ന് പത്തേകാലിന് കളക്ടര്‍ എസ് സുഹാസ്, കമ്മീഷണര്‍ വിജയ് സാഖറെ, അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യ ദേവി, കണയന്നൂര്‍ താലൂക്ക് തഹസീല്‍ദാര്‍ ബീന പി ആനന്ദ് , അഗ്നിശമന സേനാംഗങ്ങള്‍, വൈദ്യുതി, ഇറിഗേഷന്‍, റവന്യു ഉദ്യോഗസ്ഥരും എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കലൂര്‍, കടവന്ത്ര, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. രാവിലെ മുതല്‍ അഗ്നിശമന സേന സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പിങ് തുടങ്ങിയിരുന്നു.വരുന്ന ദിവസങ്ങളിലുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍ എസ് സുഹാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കും.

വെള്ളക്കെട്ട് തടയാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപടിയെടുക്കുന്നില്ലല്ലോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ജില്ലാ മജിസ്ട്രേട്ടിന്റെ അധികാരമുപയോഗിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിച്ചതെന്ന് കളക്ടര്‍ മറുപടി നല്‍കി. വെള്ളം കെട്ടികിടക്കുന്ന ബണ്ടുകള്‍ കണ്ടെത്തി പൊളിച്ചു കളയും. വെള്ളക്കെട്ടില്‍ നിന്നും നഗരത്തെ മോചിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

രാത്രി വൈകി നടന്ന ദൗതൃത്തില്‍ കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലെ വെള്ള കെട്ടിന് കാരണമായി സുഗമമായ നീരൊഴുക്കിന് തടസമായി നിന്ന ബണ്ട് പൊളിച്ചു മാറ്റി.പനമ്പിള്ളിനഗര്‍ അവസാനിക്കുന്ന ഭാഗത്തു സുഗമമായ നീരൊഴുക്കിന് തടസമായി നിന്ന അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week