കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന് ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രികന് ദേഹത്ത് കൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി കുളമാവ് സ്വദേശി ആര്‍. ഉമേഷ് കുമാറാണ് മരിച്ചത്. എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷനു സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലായിരിന്നു അപകടം. റോഡിലെ കുഴിയില്‍ വീണ ഉമേഷ് സഞ്ചരിച്ചിരിന്ന സ്‌കൂട്ടര്‍ റോഡില്‍ തെന്നി വീണു. ഇതിനു പിന്നാലെ വന്ന സ്വകാര്യ ബസ് ഇയാളുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരിന്നു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുകയാണ് ഉമേഷ്.