കൊച്ചി:ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച ‘വാരിയന്‍കുന്നന്‍’ സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്മാറിയതിന് പിന്നാലെ ‘ഒരു അഡാര്‍ ലവ്’ സംവിധായകന്‍ ഒമര്‍ ലുലു ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കില്‍ മറ്റൊരു വാരിയന്‍കുന്നന്‍ ഇറങ്ങാനുള്ള അവസരമുണ്ടെന്നു ധ്വനിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഒമര്‍ ലുലു എത്തിയിരുന്നു.
ഇപ്പോഴിതാ ECH ഗ്രൂപ്പ് എംഡി മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ നിര്‍മ്മിക്കാമെന്ന് അറിയിച്ചെന്ന് ഒമര്‍ ലുലു അറിയിച്ചു. എന്നാല്‍ ഇങ്ങനെ ഒരു സിനിമയുടെ ആവശ്യം ഇല്ല എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
1988 ല്‍ പുറത്തിറങ്ങിയ ടി ദാമോദരന്‍ സ്‌ക്രിപ്റ്റില്‍ ഐവി ശശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘1921’ എന്ന സിനിമയില്‍ ആലി മുസ്ലിയാരും വാഗണ്‍ട്രാജഡിയും ഖിലാഫത്ത് പ്രസ്ഥാനവും എല്ലാ ഭാഗവും അവതരിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇതില്‍ കൂടുതല്‍ ഒന്നും ആര്‍ക്കും പറയാന്‍ പറ്റില്ലെന്നണ് ഒമര്‍ ലുലു പറയുന്നത്.
‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും’ എന്നായിരുന്നു ഒമര്‍ ലുലു കഴിഞ്ഞ ദിവസം അറിയിച്ചത്.
ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച ‘വാരിയന്‍കുന്നന്‍’ സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മലബാര്‍ കലാപത്തിലെ പ്രധാനിയായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയായാണ് ‘വാരിയന്‍കുന്നന്‍’ പ്രഖ്യാപിച്ചിരുന്നത്.
മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
നിര്‍മ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റേയും പിന്മാറ്റം എന്നാണ് സൂചന.ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക സിനിമകളുടെ സംവിധായകനാണ് ഒമര്‍. അടുത്ത ചിത്രത്തില്‍ നായകന്‍ ബാബു ആന്റണിയാണ്. എപ്പോഴും യൂത്തിന്റെ കഥയുമായെത്തിയിട്ടുള്ള ഒമര്‍, ആദ്യമായാണ് ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രം ഒരുക്കുന്നത്.