മസ്‌ക്കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് 10 പേര്‍ കൂടി മരിച്ചു.1157 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ഒമാനില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 66, 000 കടന്നു. ഇന്ന് 1, 157 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ സുല്‍ത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 66, 661 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരില്‍ 933 പേരും ഒമാന്‍ പൗരന്‍മ്മാരാണ്. 224 പ്രവാസികള്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 1, 232 പേര്‍ക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 44, 004 ആയി.
വൈറസ് ബാധിതരായി 10 പേര്‍ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 318 ആയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 943 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. സുല്‍ത്താനേറ്റില്‍ ഇതുവരെ 2,70,788 പേര്‍ക്കാണ് കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുള്ളത്.
പുതിയതായി 85 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 585 ആയി. ഇതില്‍ 165 പേര്‍ ഐ.സി.യുവിലാണ്.