മസ്ക്കറ്റ്: ഒമാനിൽ നിന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം 50,000 ൽ അധികം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആഗസ്റ്റ് മാസം അവസാനം ഓമനിലുള്ള പ്രവാസികളുടെ എണ്ണം 17,47,844 ആണ്. ജൂലൈയിൽ ഇത് 18,01,739 ആയിരുന്നു. 53,895 പ്രവാസികളാണ് ഒറ്റ മാസത്തിൽ നാടുകളിലേക്ക് മടങ്ങിയിരിക്കുന്നത്. ലഭ്യമായിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം സുൽത്താനേറ്റിലെ 11 ഗവർണറേറ്റുകളിലും പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അതേ സമയം ഈ കാലയളവിൽ രാജ്യത്തെ സ്വദേശി പൗരൻമാരുടെ എണ്ണം 27,26,125 ൽ നിന്നും 27,32,489 ആയി ഉയർന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News