കൊച്ചി:ഹര്‍ത്താലുകളുടെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തൊഴിലുമെല്ലാം തടസ്സപ്പെടുത്തുന്ന ഹര്‍ത്താലുകളില്‍ കോടികളുടെ തടസങ്ങളുമാണുണ്ടാവുന്നത്. ശബരിമല വിഷയത്തില്‍ മാത്രം ആഴ്ചകള്‍ക്കുള്ളില്‍ നടന്നത് നിരവധി ഹര്‍ത്താലുകളാണ്. ഇതോടെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെ വാളെടുത്തത്.കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കേസുകളുടെ ഊരാക്കുടുക്കിലാണ് പെട്ടത്.മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അടക്കമുള്ള ശബരിമല കര്‍മ്മ സമിതി നേതാക്കളും കേസുകളില്‍ കുടുങ്ങി.
കോടതി ഉത്തരവ് അവഗണിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഡീന്‍ കുര്യാക്കോസിനെ ഹൈക്കോടതി വിളിച്ച് വരുത്തുകയും ചെയ്തു. എന്തായാലും കോടതിയുടെ വിരട്ടല്‍ ഫലം കണ്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരു ഹര്‍ത്താല്‍ പോലും നടന്നില്ല.2016 ന് ശേഷം ആദ്യമായാണ് പ്രാദേശിക ഹര്‍ത്താലുകള്‍ പോലുമില്ലാതെ നാലു മാസങ്ങള്‍ പൂര്‍ത്തിയാവുന്നത്.ഹര്‍ത്താല്‍ വിരുദ്ധ സംഘടനയായ സേ നോ ഹര്‍ത്താല്‍ പ്രവര്‍ത്തകനായി മനോജ് രവീന്ദ്രന്‍ ഇതു സംബന്ധിച്ച ചില കണക്കുകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയിങ്ങനെയാണ്…
ഇത് ആദ്യമായാണ് 2016 ന് ശേഷം കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലും ഇല്ലാത്ത 3 മാസം പൂര്‍ത്തിയാകുന്നത്. ഈ വര്‍ഷം ഇന്ന് ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രദേശിക ഹര്‍ത്താല്‍ അടക്കം കേരളത്തില്‍ ഉണ്ടായിട്ടുള്ളത് ഉണ്ടായത് 5 ഹര്‍ത്താലുകള്‍ മാത്രമാണ്.
അവയില്‍ ജനുവരിയില്‍ 3 ഹര്‍ത്താല്‍ നടന്നപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരോ വീതം ഹര്‍ത്താല്‍ മാത്രമാണ് ഉണ്ടായത്. ഏറ്റവും ഒടുവില്‍ ഹര്‍ത്താല്‍ നടന്നത് മാര്‍ച്ച് 3 നാണ് കൊല്ലത്തെ ചിതറ പഞ്ചായത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന്റെ പേരിലായിരുന്നു അത്. ആറു മാസങ്ങളില്‍ നടന്നത് 5 ഹര്‍ത്താല്‍ എന്നത് വലിയ മാറ്റം എന്നാണ് മുന്‍ വര്‍ഷ കണക്കുകള്‍ പറയുന്നത്.
2017 ലെ ആദ്യ 6 മാസങ്ങളില്‍ കേരളത്തില്‍ നടന്നത് 73 ഹര്‍ത്താലുകളായിരുന്നു. പിറ്റേവര്‍ഷം ആദ്യ 6 മാസങ്ങളില്‍ കേരളത്തില്‍ നടന്നത് 53 ഹര്‍ത്താലുകളും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹര്‍ത്താലുകളുടെ കുറവ് വലിയ മാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
ഹര്‍ത്താലുമായി ബന്ധപെട്ട് ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല വിധി വന്നത് ഹര്‍ത്താല്‍ കുറയാന്‍ കാരണമായിരിക്കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഒരാഴ്ച മുന്‍പ് നോട്ടീസ് കൊടുക്കാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല വിധി വന്നതിന് ശേഷം രണ്ട് ഹര്‍ത്താലുകള്‍ മാത്രമാണ് നടന്നത്.