തിരുവനന്തപുരം:അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. നാളെ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ അടക്കമുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ഇതേ തുടർന്നാണ് എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്തത്.
ഏഴ് ചോദ്യങ്ങളാണ് പ്രധാനമായും എൻഐഎ ശിവശങ്കറിനോട് ചോദിച്ചത്. ശിവശങ്കറിൻ്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെദർ ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് എൻഐഎ ചോദിച്ചത്.
എന്നാൽ, സ്വർണക്കടത്തുമായി ശിവശങ്കറിനു ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് വിവരം.