മലപ്പുറം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് പിന്നാലെ പെരിന്തല്‍മണ്ണയില്‍ യുവിതി മരിച്ചതും നിപ്പയേത്തുടര്‍ന്നാണോയെന്ന് സംശയം. ആന്ധ്ര കുര്‍ണൂല്‍ സ്വദേശി സബീന പര്വ്വീണ് ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.യുവതിയുടെ മരണത്തിലേക്ക് നയിച്ചത് ഏതു തരം വൈറസ് ആണെന്ന് സ്ഥിരീകരിയ്ക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഥമിക പരിശോധന.ഇത് പോസീറ്റീവായാല്‍ മണിപ്പാലിലേയ്ക്കും പിന്നീട് പൂനയിലേക്കുമയയ്ക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News